ഐ പി എല്‍: ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് രാജസ്ഥാന് രണ്ടാം ജയം

Posted on: April 12, 2015 8:08 pm | Last updated: April 13, 2015 at 12:32 am
SHARE

rajasthan royalsന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍ ഐ പി എല്‍ എട്ടാം സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. അവസാന പന്തുവരെ നീണ്ടുനിന്ന ആവശ്യത്തില്‍ അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് രാജസ്ഥാന്‍ വിജയം നേടിയത്.

ഡല്‍ഹി പടുത്തുയര്‍ത്തിയ 185 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ദീപ്ക് ഹൂഡ(25 പന്തില്‍ 54), അജിങ്ക്യ രഹാനെ(39 പന്തില്‍ 47) എന്നിവരുടെ ബാറ്റിംഗ് മികവിന്റെ പിന്‍ബലത്തിലാണ് വിജയം നേടിയത്.

ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ ജെ പി ഡുമിനി(44), ശ്രേയസ് അയ്യര്‍(40), അഗര്‍വാള്‍(37) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.