നീര പ്ലാന്റ് ശിലാസ്ഥാപന ഉദ്ഘാടനം

Posted on: April 8, 2015 12:45 pm | Last updated: April 8, 2015 at 12:45 pm

മലപ്പുറം: കേന്ദ്ര ഗവ. നാളികേര വികസന ബോര്‍ഡിന്റെ കീഴിലുളള മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ രണ്ടാമത്തെ ‘നീര’ പ്ലാന്റിന്റെ ശിലാസ്ഥാപന ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മുഹമ്മദാജി നിര്‍വഹിച്ചു.
മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ നാസര്‍ പൊന്നാട് അധ്യക്ഷത വഹിച്ചു. കെ സി ഇ എക്‌സ് ഓഫീസര്‍ റയാന്‍, ജെ പിക്കാര്‍ഡ് ആസ്‌ട്രേലിയ മുഖ്യ പ്രഭാഷണം നടത്തി. ഡോ. പി കെ നൗശാദ്, കമ്പനി വൈസ് ചെയര്‍മാന്‍ ഡോ. വി കുഞ്ഞാലി, കെ സി ഗഫൂര്‍ ഹാജി, കെ ഒ അലി ഹാജി, കമ്പനി ഡയറക്ടര്‍മാരായ കെ മുഹമ്മദ് കുട്ടി, സി അവറാന്‍ കുട്ടി എം പി, അലവി ഹാജി, എം അമീറലി, പി സൈനുദ്ദീന്‍ ഹാജി, നാസര്‍ കോട്ട, മജീദ് കുരിക്കള്‍, ഒ പി ബശീര്‍ മുതുവല്ലൂര്‍ പ്രസംഗിച്ചു.
ഒരു ദിവസം പതിനായിരം ലിറ്റര്‍ നീര സംസ്‌കരിക്കുന്ന പ്ലാന്റാണ് കമ്പനി നിര്‍മിക്കുന്നത്. ഫാക്ടറിയുടെ പണി പൂര്‍ത്തി ആയാല്‍ ആയിരം പേര്‍ക്ക് തൊഴില്‍ ലഭിക്കും. മൂന്ന് മാസം കൊണ്ട് പ്ലാന്റിന്റെ പണി പൂര്‍ത്തികരിക്കുകയും കമ്പനിയുടെ നീരയും നീര കൊണ്ടുളള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വ്യാപകമായി വിപണിയില്‍ എത്തിക്കുവാനും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പ്ലാന്റിന്റെ പണി പൂര്‍ത്തീകരിക്കുന്നതോടെ സാധിക്കും.