ഇടുക്കിയില്‍ വീടിനുളളില്‍ സ്‌ഫോടനം: ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍

Posted on: December 31, 2014 8:52 pm | Last updated: December 31, 2014 at 10:53 pm
SHARE

ഇടുക്കി: കരിമ്പന്‍ അട്ടിക്കളത്ത് വീടിനുളളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് വീടു പൂര്‍ണ്ണമായി തകര്‍ന്നു. ഗൃഹനാഥന്‍ മഠത്തില്‍ ജയിംസ് (52) ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പടക്ക നിര്‍മ്മാണം നടത്തുന്നതിനിടെയുണ്ടായ അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here