കൃഷ്ണപിള്ള സ്മാരകം: പളനിക്ക് പങ്കെന്ന് വി എസ്; വി എസിന് പങ്കെന്ന് പളനി

Posted on: December 30, 2014 10:58 am | Last updated: December 31, 2014 at 12:47 am

vs4തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ 1996ല്‍ തന്നെ മാരാരിക്കുളത്ത് തോല്‍പ്പിച്ച ഒറ്റുകാരാണെന്ന് വി എസ് അച്യുതാനന്ദന്‍. തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി കെ പളനിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി എസിന്റെ ആരോപണം.
അതേസമയം വി എസിനെതിരെ ടി കെ പളനി രംഗത്തെത്തി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ വി എസിനും പങ്കുണ്ടെന്ന് പളനി പറഞ്ഞു. വി എസിന് പങ്കുണ്ടോയെന്ന് ക്രൈബ്രാഞ്ച് അന്വേഷിക്കണം. വിഎസിന് എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാമായിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കട്ടെ. തനിക്കെതിരെ ആരോപണം ഉന്നയിച്ച വിഎസിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും പളനി വ്യക്തമാക്കി.