കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും

Posted on: December 24, 2014 9:15 pm | Last updated: December 25, 2014 at 12:35 am
SHARE

kejriwalന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഷീലാ ദീക്ഷിതിനെ 26000 വോട്ടുകള്‍ക്ക് കെജരിവാള്‍ തോല്‍പിച്ചിരുന്നു.

എട്ട് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയ അഞ്ചാമത്തെ ലിസ്റ്റിലാണ് കെജരിവാള്‍ ഉള്‍പ്പെട്ടത്. 70 സീറ്റിലേക്കുള്ള മല്‍സരത്തില്‍ ഇതുവരെ 59 സ്ഥാര്‍നാര്‍ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു.