Connect with us

Kerala

വി എം സുധീരന്‍ രാജിവെക്കണമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം; മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. സുധീരന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ല. സമ്പൂര്‍ണ മദ്യനിരോധനത്തിനുവേണ്ടി വാദിച്ചിരുന്ന വ്യക്തിയാണ്് സുധീരന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് മുഖ്യമന്ത്രി മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്നും വിഎസ് കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest