അലിഫ് മെമ്പര്‍ഷിപ്പ് ദിനം നാളെ

Posted on: December 17, 2014 12:23 am | Last updated: December 16, 2014 at 11:23 pm

കോഴിക്കോട്: അറബി സാഹിത്യ സംരക്ഷണത്തിനും അറബിഭാഷാ പ്രചരണത്തിനും പ്രവര്‍ത്തിക്കുന്ന അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം(അലിഫ്) പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി 2015-2018 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം ഇന്ന് കാലിക്കറ്റ് ടവറില്‍ നടക്കുന്ന അറബി മദ്ഹ് സെമിനാറില്‍ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമിക്ക് മെമ്പര്‍ഷിപ്പ് നല്‍കി അലിഫ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് ഉല്‍ഘാടനം ചെയ്യും. ലോക അറബിക്ദിനമായ നാളെ അലിഫിന്റെ മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. ലോക അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന അറബിമദ്ഹ് സെമിനാര്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ നയിക്കും. അറബീസാഹിത്യത്തിന് നബികീര്‍ത്തനങ്ങളുടെ സംഭാവനകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സ്‌ലര്‍ ഡോ:അബ്ദുസ്സലാം ഉല്‍ഘാടനം ചെയ്യും. മുന്‍ ഐ എസ് ആര്‍ ഒ അംഗം ഡോ. അബ്ദുസ്സലാം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,ഡോ. ഫാറൂഖ് നഈമി, ഡോ. ഹുസൈന്‍ രണ്ടത്താണി, സി ഹംസ, ഫൈസല്‍അഹ്‌സനി രണ്ടത്താണി,തുടങ്ങിയവര്‍ പ്രബന്ധമവതരിപ്പിക്കും.
അബ്ദുല്‍ഹക്കീം സഅദി (അസ്സഖാഫ),ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി(സുന്നി വോയ്‌സ്),അലിഅഷ്‌റഫ് പാലപ്പെട്ടി(രിസാല),അബ്ദുല്‍ഗഫൂര്‍ മാസ്റ്റര്‍(സിറാജ്) തുടങ്ങിയവര്‍ പ്രസംഗിക്കും. മികച്ച അറബിഭാഷാ പ്രചാരകനും സേവകനും അലിഫ് നല്‍കുന്ന ഡോ. മുഹമ്മദ് അബ്ദു യമാനി അവാര്‍ഡിന് ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടവരെ സെമിനാറില്‍ പ്രഖ്യാപിക്കും.