റൊണാള്‍ഡോക്ക് ഹാട്രിക്ക്; റെക്കോര്‍ഡ്

Posted on: December 7, 2014 10:39 am | Last updated: December 8, 2014 at 10:21 am

ronaldoമാഡ്രിഡ്: റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മിന്നും ഫോം തുടരുകയാണ്. സ്പാനിഷ് ലീഗില്‍ 23ാം ഹാട്രിക്ക് നേടിയ ക്രിസ്റ്റി ലീഗിലെ ഗോള്‍ നേട്ടത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചു. ക്രിസ്റ്റിയാനോയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ സെല്‍റ്റാ വീഗോയെ തകര്‍ത്തു.
ആദ്യ പകുതിയില്‍ 36ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. 65, 81 മിനിറ്റുകളില്‍ വീണ്ടും സെല്‍റ്റാ വലകുലുക്കി ക്രിസ്റ്റ്യാനോയ ഹാട്രിക്കും പുതിയ റെക്കോര്‍ഡും കണക്കു പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു. 23ാം ഹാട്രിക് നേട്ടത്തിനൊപ്പം റൊണാള്‍ഡോയുടെ സീസണിലെ സ്പാനിഷ് ലീഗ് ഗോളുകള്‍ 23 ആയി. 13 മത്സരങ്ങളില്‍ നിന്നാണ് 23 ഗോളുകള്‍. ഈ ഹാട്രിക് നേട്ടത്തോടെ സ്പാനിഷ് ലീഗില്‍ 200 ഗോളുകളും തികച്ചു. 178 മത്സരങ്ങളില്‍ നിന്നാണ് 200 ഗോള്‍ അടിച്ചുകൂട്ടിയത്. റയല്‍ മാഡ്രിഡിന് വേണ്ടി 267 മത്സരങ്ങളില്‍ നിന്ന് 281 ഗോളുകള്‍ ക്രിസ്റ്റിയാനോ ഇതുവരെ നേടി.