Connect with us

Palakkad

പാലക്കാട് നഗരത്തില്‍ ട്രാഫിക് നിയന്ത്രണം

Published

|

Last Updated

പാലക്കാട്: പാലക്കാട് ഇംഗ്ലീഷ് ചര്‍ച്ച് റോഡ് ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി ഒമ്പത് മുതല്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും.കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ മിഷന്‍ സ്‌കൂള്‍ ജംഗ്ഷന്‍, ടൗണ്‍ ബസ് സ്റ്റാന്റ് വഴി ശകുന്തള ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പട്ടിക്കര, ബി ഒ സി റോഡ് വഴി പോകേണ്ടതാണ്.
തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ മണപ്പുള്ളിക്കാവ്, ഐ എം എ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍, പാലാട്ട് ജംഗ്ഷന്‍, എസ് ബി ഐ ജംഗ്ഷന്‍, അഞ്ച് വിളക്ക് ജംഗ്ഷന്‍ എത്തി ഇടതുഭാഗം തിരിഞ്ഞ് റോബിണ്‍സണ്‍ റോഡ് വഴി മിഷന്‍ സ്‌കൂള്‍ ജംഗ്ഷനിലെത്തി ഇടതു തിരിഞ്ഞ് സ്റ്റാച്യു വലം ചെയ്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലേക്ക് പേകേണ്ടതാണ്.
കോയമ്പത്തൂര്‍ ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ കല്‍മണ്ഡപം, ഐഎംഎ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍, പാലാട്ട് ജംഗ്ഷന്‍, എസ് ബി ഐ ജംഗ്ഷന്‍, എസ് ബി ഐ ജംഗ്ഷന്‍, അഞ്ചുവിളക്ക് ജംഗ്ഷനില്‍ എത്തി ഇടതുഭാഗം തിരിഞ്ഞ് റോബിന്‍സണ്‍ റോഡ് വഴി മിഷന്‍ സ്‌കൂള്‍ ജംഗ്ഷനിലെത്തി ഇടതു തിരിഞ്ഞ് സ്റ്റാച്യു വലം ചെയ്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
യാക്കര ഭാഗത്തുനിന്നും ടൗണ്‍ ബസ് സ്റ്റാന്‍ഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്ക് പോകേണ്ട ബസുകള്‍ എസ് ബി ഐ ജംഗ്ഷന്‍ വഴി അഞ്ച് വിളക്ക് ജംഗ്ഷനില്‍ എത്തി ഇടതുഭാഗം തിരിഞ്ഞ് റോബിന്‍സണ്‍ റോഡ് വഴി മിഷന്‍ സ്‌കൂള്‍ ജംഗ്ഷനിലെത്തി ഇടതു തിരിഞ്ഞ് സ്റ്റാച്യു വലം ചെയ്ത് അതാത് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
എസ് ബി ഐ ജംഗ്ഷന്‍ എത്തി സ്റ്റേഡിയം ബസ് സ്റ്റാന്റിലേക്ക് പോകുന്ന എല്ലാ ബസുകളും എസ് ബി ഐ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരഞ്ഞ് ഐ എം എ ഹാള്‍ ജംഗ്ഷന്‍, സ്റ്റേഡിയം ബൈപാസ് റോഡ് വഴി സ്റ്റേഡിയം ബസ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
മിഷന്‍ സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും റോബിന്‍സണ്‍ റോഡിലേക്ക് ആംബലന്‍സ്, ടൂവീലര്‍, ത്രീവീലര്‍ ഒഴികെ യാതൊരു വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടാവില്ല.
കോര്‍ട്ട് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് റോബിന്‍സണ്‍ റോഡിലേക്ക് പ്രവേശനം ഇല്ലാത്തതാണ്. കോട്ടായി, പെരിങ്ങോട്ടുകുറുശി, പൂടൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മേഴ്‌സി കോളജ്, നൂറണി, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് വഴി ടൗണ്‍ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് അതുവഴിതന്നെ തിരിച്ച് പോകേണ്ടതാണ്.
വാളയാര്‍, കഞ്ചിക്കോട്, പാറ, കൊഴിഞ്ഞാമ്പാറ, പൊള്ളാച്ചി എന്നീ ഭാഗത്തുള്ള പ്രൈവറ്റ് ബസുകള്‍ ചന്ദ്രനഗര്‍, കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് തിരിച്ച് കല്‍മണ്ഡപം വഴി പോകേണ്ടതാണ്.
കോഴിക്കോട്, മലപ്പുറം, മണ്ണാര്‍ക്കാട് എന്നീ ഭാഗത്തുനിന്നും വരുന്ന എല്ലാ പ്രൈവറ്റ് ബസുകളും ഒലവക്കോട്, വിക്‌ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് താരേക്കാട്, വിക്‌ടോറിയ കോളജ് വഴി തിരികെ പോകേണ്ടതാണ്. ചെര്‍പ്പുളശ്ശേരി, കോങ്ങാട്, കടമ്പഴിപ്പുറം എന്നീ ഭാഗത്തുനിന്നും വരുന്ന എല്ലാ പ്രൈവറ്റ് ബസുകളും ഒലവക്കോട്, വിക്‌ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് താരേക്കാട്, വിക്‌ടോറിയ കോളജ് വഴി തിരികെ പോകേണ്ടതാണ്.
മലമ്പുഴ, റെയില്‍വെ കോളനി എന്നീ ഭാഗത്തുനിന്നും വരുന്ന എല്ലാ പ്രൈവറ്റ് ബസുകളും വിക്‌ടോറിയ കോളജ്, താരേക്കാട്, സുല്‍ത്താന്‍പേട്ട വഴി സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് ഐ എം എ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍, പാലാട്ട് ജംദ്ഷന്‍, എസ് ബി ഐ ജംഗ്ഷന്‍ വഴി അഞ്ച് വിളക്ക് ജംഗ്ഷനില്‍ എത്തി ഇടതുഭാഗം തിരിഞ്ഞ് റോബിന്‍സണ്‍ റോഡ് വഴി മിഷന്‍ സ്‌കൂള്‍ ജംഗ്ഷനിലെത്തി ഇടത് തിരിഞ്ഞ് സ്റ്റാച്യു വലം ചെയ്ത് അതാത് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
ഒറ്റപ്പാലം ഭാഗത്തുനിന്നും വരുന്ന എല്ലാ കെ എസ് ആര്‍ ടി സി ബസുകളും മേഴ്‌സി കോളജ്, നൂറണി വഴി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകേണ്ടതാണ്.
കോഴിക്കോട്, മലപ്പുറം, അഗളി, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, കോങ്ങാട് എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന എല്ലാ കെ എസ് ആര്‍ ടി സി ബസുകളും ഒലവക്കോട്, കാവില്‍പ്പാട്, ബൈപാസ് റോഡ് വഴി മേഴ്‌സി കോളജ് ജംഗ്ഷനിലെത്തി അതാത് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
ഒറ്റപ്പാലം ഭാഗത്തുനിന്നും കോയമ്പത്തൂര്‍, ചന്ദ്രനഗര്‍ ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍, എല്‍ എം വി വാഹനങ്ങള്‍ എല്ലാംതന്നെ മേഴ്‌സി കോളജ്, തിരുനെല്ലായ, കണ്ണനൂര്‍ ഹൈവേ വഴി പേകേണ്ടതാണ്.
ചന്ദ്രനഗര്‍ ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ എല്‍ എം വി വാഹനങ്ങള്‍ എല്ലാംതന്നെ കല്‍മണ്ഡപം വിക്‌ടോറിയ കോളജ്, കാവില്‍പ്പാട്, പേഴുംകര, മേപ്പറമ്പ് വഴി പോകേണ്ടതാണ്. അല്ലെങ്കില്‍ ഒലവക്കോട് മുണ്ടൂര്‍, പറളി വഴി അല്ലെങ്കില്‍ എന്‍ എച്ച്, കണ്ണനൂര്‍, തിരുനെല്ലായി, മേഴ്‌സി കോളജ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.
ഷൊര്‍ണൂര്‍ ഒറ്റപ്പാലം ഭാഗത്തുനിന്നും കോര്‍ട്ട് റോഡ് ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങള്‍ (എല്‍ എം വി), കെ എസ് ആര്‍ ടി സി ലിങ്ക് റോഡ് ജംഗ്ഷന്‍ വഴിയും, ഡി പി ഒ റോഡ്, തോട്ടിങ്കല്‍ വഴി എസ് ബി ഐ ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്. കൂടാതെ മിഷന്‍ സ്‌കൂള്‍ ജംഗ്ഷന്‍, ടൗണ്‍ ബസ് സ്റ്റാന്റ്, ശകുന്തള ജംഗ്ഷന്‍, ബി ഒ സി ഓവര്‍ ബ്രിഡ്ജ് വഴിയും പോകാവുന്നതാണ്.
ഒറ്റപ്പാലം ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങള്‍ മേഴ്‌സി കോളജ്, തിരുനെല്ലായി, കണ്ണനൂര്‍ വഴി പോകേണ്ടതാണ്.
യാക്കര ഭാഗത്തുനിന്നും പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങള്‍ തങ്കം ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് തിരുനെല്ലായി പാളയം, മേഴ്‌സി കോളജ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.
പാലാട്ട് ജംഗ്ഷനില്‍ നിന്നും സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്ക് യാതൊരു വാഹനവും പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ട്രാഫിക് പൊലീസ് എസ് ഐ പി എ അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.

Latest