Connect with us

Oddnews

കടിച്ച പാമ്പിനെ വറുത്ത് തിന്ന ആള്‍ മരിച്ചു

Published

|

Last Updated

സിതാപൂര്‍(ഉത്തര്‍പ്രദേശ്): തന്നെ കടിച്ച പാമ്പിനെ വറുത്ത് തിന്ന ആള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. പാമ്പിന്റെ കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞ ആള്‍ ക്ഷുഭിതനായി പ്രതികാരം ചെയ്യുകയായിരുന്നു. പാമ്പിനെ പിടികൂടിയ ഇയാള്‍ അതിനെ വറുത്ത് തിന്നു. പാമ്പിന്റെ വിഷം മരണത്തിലേക്ക് നയിക്കുമെന്ന കാര്യം അയാള്‍ ഓര്‍ത്തില്ല. മണിക്കൂറുകള്‍ക്കകം പാമ്പിന്‍ വിഷം ശരീരത്തിലാകമാനം വ്യാപിച്ച് അയാള്‍ മരിച്ചു.