ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുമായി കൂടികാഴ്ച

Posted on: November 19, 2014 1:03 am | Last updated: November 19, 2014 at 1:03 am

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പ്രൊഫ. ഫരീദാ അബ്ദുല്ലാഖാന്‍ നാളെ മുതല്‍ സംസ്ഥാനത്ത് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നു.
ഇതിന്റെ ഭാഗമായി നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം ജില്ലാ കലക്ടറേറ്റിലും 21ന് രാവിലെ 11 മണിക്ക് എറാണകുളം ജില്ലാ കലക്ടറേറ്റിലും 22ന് രാവിലെ 11.30 മണിക്ക് വയനാട് ജില്ലാ കലക്ടറേറ്റിലും വെച്ച് ന്യൂനപക്ഷ സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടികാഴ്ച നടത്തും.
പ്രസ്തുത പരിപാടിയില്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ന്യൂനപക്ഷ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.