സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

Posted on: November 13, 2014 12:56 am | Last updated: November 13, 2014 at 12:56 am

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം പ്രമാണിച്ച് കാച്ചി ഗുഡ-കൊല്ലം, കാക്കിനഡ ടൗണ്‍-കൊല്ലം, നാര്‍സപൂര്‍-കൊല്ലം റൂട്ടുകളില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. കാച്ചിഗുഡ-കൊല്ലം ട്രെയിന്‍ ഈ മാസം 23നും 27നും രാവിലെ 10.35ന് കാച്ചിഗുഡയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 5.40ന് കൊല്ലത്ത് എത്തും.
കൊല്ലം-കാച്ചിഗുഡ സ്‌പെഷ്യല്‍ ട്രെയിന്‍ 24നും 28നും രാത്രി 9.45ന് പുറപ്പെട്ട് മൂന്നാംദിവസം പുലര്‍ച്ച 2.35ന് കാച്ചിഗുഡയിലെത്തും. കാക്കിനട-കൊല്ലം സ്‌പെഷ്യല്‍ ഈ മാസം 23ന് രാത്രി 10.30ന് കാക്കിനഡയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.45ന് കൊല്ലത്ത് എത്തും. കൊല്ലം-കാക്കിനിഡ ട്രെയിന്‍ 25ന് കൊല്ലത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ നാല് മണിക്ക് കാക്കിനഡയിലെത്തും.
നാര്‍സപൂര്‍-കൊല്ലം ട്രെയിന്‍ 25നും 28നും ഉച്ചക്ക് 1.30ന് നാര്‍സപൂരില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകുന്നേരം 5.40ന് കൊല്ലത്ത് എത്തും.