രാജസ്ഥാനില്‍ മധ്യവയസ്‌കയെ നഗ്നയാക്കി കഴുതപ്പുറത്ത് ഗ്രാമം ചുറ്റിച്ചു

Posted on: November 10, 2014 6:01 pm | Last updated: November 10, 2014 at 6:01 pm

shameരാജസ്ഥാന്‍: കൊലപാതകക്കുറ്റം ആരോപിച്ച് രാജസ്ഥാനില്‍ 45 വയസുകാരിയെ മുഖത്ത് കരിതേച്ച് നഗ്നയാക്കി കഴുതപ്പുറത്ത് ഗ്രാമം ചുറ്റിച്ചു. ഗ്രാമസഭയുടെ വിധിയെ തുടര്‍ന്ന് ജയ്പൂരിന് സമീപമാണ് പ്രാകൃതമായ ശിക്ഷാവിധി നടപ്പാക്കിയത്. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കളാണ്.

നവംബര്‍ രണ്ടിന് ഇവരുടെ അനന്തിരവനായ വാര്‍ഡി സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വിവരം പൊലീസിനെ അറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. സിംഗിനെ കൊന്നത് ഇവരാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നാട്ടുകൂട്ടം പ്രാകൃത ശിക്ഷാവിധി നടപ്പാക്കിയത്.