Connect with us

Kozhikode

പുതിയ മൈല്‍ക്കുറ്റികള്‍ സ്ഥാപിച്ചു

Published

|

Last Updated

നരിക്കുനി: കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന പാത 68 ല്‍ ദൂരം സൂചിപ്പിക്കുന്ന പുതിയ മൈല്‍ക്കുറ്റികള്‍ സ്ഥാപിച്ചു. ഓരോ കിലോമീറ്റര്‍ അകലത്തിലാണ് അടിവാരത്തേക്കും കാപ്പാട്ടേക്കുമുള്ള ദൂരം സൂചിപ്പിക്കുന്ന പുതിയ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിച്ചത്. കാപ്പാട് നിന്ന് തുടങ്ങി അത്തോളി, ചീക്കിലോട്, നന്മ, നരിക്കുനി, മടവൂര്‍ മുക്ക്, കൊടുവള്ളി, ഓമശ്ശേരി, തുഷാരഗിരി വഴി അടിവാരത്ത് അവസാനിക്കുന്ന രീതിയിലാണ് ഈ സംസ്ഥാന പാത. 61 കീലോമീറ്റര്‍ ആണ് ഈ പാതയുടെ ആകെ നീളം. സംസ്ഥാനപാതയെ സൂചിപ്പിക്കുന്ന രീതിയില്‍ മുകള്‍ ഭാഗത്ത് പച്ച നിറവുമാണ് നല്‍കിയിട്ടുള്ളത്.

---- facebook comment plugin here -----

Latest