Connect with us

Kasargod

ജില്ലയില്‍ ആകെ 9,16,069 വോട്ടര്‍മാര്‍

Published

|

Last Updated

കാസര്‍കോട്: പുതുതായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ ഉള്ളത് 9,16,069 വോട്ടര്‍മാര്‍. ഇതില്‍ 4,45,568 പുരുഷന്‍മാരും 4,70,501 സ്ത്രീകളുമാണ്. 710 വോട്ടര്‍മാര്‍ വിദേശത്ത് കഴിയുന്നവരാണ്. ഇതില്‍ 689 പേര്‍ പുരുഷന്‍മാരും 21 പേര്‍ സ്ത്രീകളുമാണ്. 1184 സര്‍വീസ് വോട്ടര്‍മാരുണ്ട്. 874 പുരുഷന്‍മാരും 310 സ്ത്രീകളുമാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് സര്‍വീസ് വോട്ടര്‍മാര്‍ കൂടുതലുള്ളത്- 633 പേര്‍. ഇതില്‍ 486 പുരുഷന്മാരും 147 സ്ത്രീകളുമാണ്. ഏറ്റവും കുറവ് മഞ്ചേശ്വരം നിയോജകമണ്ഡലത്തിലും- 21 പേര്‍.
മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാരുള്ളത് 1,91,327 പേര്‍. 1,90,532 വോട്ടര്‍മാരുള്ള കാഞ്ഞങ്ങാട് നിയമസഭാമണ്ഡലമാണ് രണ്ടാം സ്ഥാനത്ത്. മഞ്ചേശ്വരത്ത് 95,949 പുരുഷന്‍മാരും 95,378 സ്ത്രീകളും വോട്ടര്‍മാരായി ഉണ്ട്. കാഞ്ഞങ്ങാട് 90,340 പുരുഷന്‍മാരും 10,0192 സ്ത്രീകളുമാണ് വോട്ടര്‍മാര്‍. കാസര്‍കോട് ആകെ വോട്ടര്‍മാര്‍ 172165. പുരുഷന്‍മാര്‍-86,572, സ്ത്രീകള്‍-85,593. ഉദുമ 1,83,829. പുരുഷന്‍മാര്‍- 89,561, സ്ത്രീകള്‍- 94,268, തൃക്കരിപ്പൂര്‍ 1,78,216. പുരുഷന്‍മാര്‍-83,146, സ്ത്രീകള്‍- 95,070.