Connect with us

Kollam

ഉദ്ഘാടനം ചെയ്ത പുതിയ പഞ്ചായത്ത് കെട്ടിടം ഉപയോഗിക്കാത്തതില്‍ പ്രതിഷേധം

Published

|

Last Updated

കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനായി പണി കഴിപ്പിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് മാസം പിന്നിടുമ്പോഴും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്് സേവാദള്‍ തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലെ പുതിയ കെട്ടിടത്തില്‍ റീത്ത് വെച്ച് സമരം നടത്തി.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പരാതികള്‍ നല്‍കുന്നതിനും വിവിധ സേവനങ്ങള്‍ പ്രതീക്ഷിച്ചും പഞ്ചായത്താഫീസിലെത്തുന്ന പ്രദേശവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത പഴയ കെട്ടിടത്തില്‍ മാസങ്ങളായി ദുരിതം അനുഭവിക്കുകയാണ്. സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എത്രയുംവേഗം പുതിയ ഓഫീസ് ഉപയോഗ യോഗ്യമാക്കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
കോണ്‍ഗ്രസ് സേവാദള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ഷിബു എസ് തൊടിയൂര്‍ ഉദ്ഘാടനം ചെയ്തു. തോപ്പില്‍ ഷിഹാബ് അധ്യക്ഷത വഹിച്ചു. കൊപ്രത്ത് ഹുസൈന്‍, ഷിഹാബ് സിയോണ്‍, മൂലേത്ത് റഹീം, റെജി, തഴവ അന്‍സ്, ജോയി കോശി, കല്ലുവിളയില്‍ നൗഷാദ്, പ്രദീപ് മങ്ങാട്ട്, മനേഷ്, വിശാഖ്, ബിലാല്‍, നിഹാദ്, വാവാച്ചന്‍, മുഹമ്മദ് ഷാന്‍ സംസാരിച്ചു.

 

Latest