പുകയില നിരോധം: സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

Posted on: August 15, 2014 12:17 am | Last updated: August 15, 2014 at 12:17 am

ന്യൂഡല്‍ഹി: രാജ്യത്ത് സിഗരറ്റും ബീഡിയും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഹരജിയിലെ ആവശ്യങ്ങളില്‍ നിലപാട് ആരാഞ്ഞ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
ഈ കാര്യങ്ങളില്‍ ഉചിതമായ തീരുമാനം ഭരണകര്‍ത്താക്കള്‍ക്ക് കൈകൊളളാമെന്ന് ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സിനിമാ നിര്‍മാതാവായ സുനില്‍ രാജ്പാല്‍, ആദിത്യ അഗര്‍വാള്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. പുകവലി സംബന്ധമായ അസുഖങ്ങളുടെ ചികില്‍സയുമായി ബന്ധപ്പെട്ട് 30, 000 കോടിയലധികമാണ് രാജ്യത്ത് ചെലവഴിക്കുന്നതെന്ന് ഹരജിക്കാര്‍ ബോധിപ്പിച്ചു.