Connect with us

Gulf

ഐ സി എഫ് സ്വാതന്ത്ര്യദിനാഘോഷം വെള്ളിയാഴ്ച

Published

|

Last Updated

ദുബൈ: ഇന്ത്യയുടെ 68ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ ഐ സി എഫ് വൈവിധ്യമാര്‍ പരിപാടികള്‍ സംഘടിപ്പിക്കും. 15 (വെള്ളി) രാവിലെ ഒമ്പതിന് ഐ സി എഫ് ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. സ്വാതന്ത്ര്യ സ്മൃതി, സത്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ചു നടക്കും.
വൈകുന്നേരം ഏഴിന് ഐ സി എഫ് ഓഡിറ്റോറിയത്തില്‍ “ഭാവി ഇന്ത്യ: മതേതര വികസന പരിപ്രേക്ഷ്യം” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ സംബന്ധിക്കും.
യോഗത്തില്‍ ഐ സി എഫ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സി എം എ ചേറൂര്‍, സുലൈമാന്‍ കന്മനം, സലാം മാസ്റ്റര്‍ കാഞ്ഞിരോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest