Connect with us

Kerala

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സഹായം

Published

|

Last Updated

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം ഉറപ്പായി. ധനമന്ത്രാലയത്തിന് കീഴിലെ എംപവേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് ധനസഹായത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിഎഫ് (വയലബിലിറ്റി ഗ്യാപ് ഫണ്ട്) ആയാണ് പദ്ധതിക്ക് തുക ലഭിക്കുക. വിജിഎഫ് ലഭിക്കുന്ന ആദ്യ തുറമുഖമായിരിക്കും വിഴിഞ്ഞം. ടെന്‍ഡര്‍ നേടുന്ന കമ്പനിക്ക് മുടക്ക് മുതലിന്റെ 20 ശതമാനം വരെ പണ്ട് നല്‍കാനാണ് ശുപാര്‍ശ.
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ് സഹായം കേരള സര്‍ക്കാറുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 6650 കോടിയോളം രൂപയുടെ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. 720 കോടി രൂപയുടെ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന വന്‍ പദ്ധതികളില്‍ വിഴിഞ്ഞവും ഇടം പിടിക്കുെമന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പദ്ധതി ശ്രദ്ധയില്‍പ്പെടുത്താന്‍ കത്തയച്ചിരുന്നു.

---- facebook comment plugin here -----

Latest