Connect with us

Ongoing News

ആരോഗ്യ വിദ്യാഭ്യാസ ഗ്ലോബല്‍ സിറ്റികള്‍ സ്ഥാപിക്കും

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയായ വിഷന്‍ 2030ല്‍ നിരവധി നിര്‍ദ്ദേശങ്ങളാണുള്ളത്. കൂടാതെ അടിസ്ഥാന സൗകര്യത്തിലും വിവിധ മേഖലകളിലും സമഗ്ര വികസനമാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസരംഗത്ത് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയെ ഗ്ലോബല്‍ സിറ്റികളാക്കും. സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പാലക്കാടിനെയും ആരോഗ്യരംഗത്ത് മലപ്പുറത്തേയും ഗ്ലോബല്‍ സിറ്റികളാക്കും. കൊച്ചി എല്ലാ രംഗങ്ങളിലും ഗ്ലോബല്‍ സിറ്റിയാക്കാനും കഴിഞ്ഞദിവസം അംഗീകരിച്ച വിഷന്‍ 2030 വിഭാവനം ചെയ്യുന്നു. അടുത്ത 20 വര്‍ഷം 7.5 വളര്‍ച്ചാനിരക്ക് നിലനിര്‍ത്താനും പ്രതിശീര്‍ഷ വരുമാനം 4763 ഡോളറില്‍ നിന്നും 2039ല്‍ 19,000 ഡോളറിലേക്കും 2040ല്‍ 36,000 ഡോളറിലേക്കും ഉയര്‍ത്തുവാനും ലക്ഷ്യമിടുന്നു. തൊഴിലില്ലായ്മ 9.9 ശതമാനത്തില്‍ നിന്ന് 2 ശതമാനം ആക്കാനും ദാരിദ്ര്യനിരക്ക് 7.1 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കാനും സാധിക്കണം ഇതില്‍ പറയുന്നു.

തണ്ണീര്‍ത്തടങ്ങളും പശ്ചിമഘട്ടവും സംരക്ഷിക്കും. മാലിന്യങ്ങളില്‍ 60-75 ശതമാനം വരെ റീസൈക്കിള്‍ ചെയ്യണം. കേരളത്തെ ആഗോള ആരോഗ്യ വിദ്യാഭ്യാസ ഹബ്ബായി ബ്രാന്‍ഡ് ചെയ്യും. ഉന്നതവിദ്യാഭ്യസ രംഗത്തെ എന്റോള്‍മെന്റ് 48 ശതമാനമാക്കി ഉയര്‍ത്തുന്നതാണ്. മെഡിക്കല്‍, നോളജ് ടൂറിസം എന്നിവയ്ക്ക് പ്രധാന്യം. ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് നൈപുണ്യവികസനം. ടൂറിസം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തും. എല്ലാ ഗ്രാമീണ വീടുകളിലും ടെലിഫോണ്‍, എല്ലാ വീടുകളിലും ഇന്റര്‍നെറ്റ്, എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ്, എല്ലാ കോളജുകളിലും കംപ്യൂട്ടറും ഇന്റര്‍നെറ്റും. ഒരു വീട്ടില്‍ ഒരാളെങ്കിലും കംപ്യുട്ടര്‍ സാക്ഷരത നേടണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകള്‍ക്കു പകരം സ്മാര്‍ട്ട് ടൗണ്‍ഷിപ്പുകള്‍.
കൃഷിക്കു വ്യവസായങ്ങളുടേതിനു സമാനമായ പരിഗണന. വയബിലിറ്റി ഗ്യാപ് സപ്പോര്‍ട്ട്. സ്‌പെഷ്യല്‍ അഗ്രി സോണുകളും നൂതന കൃഷി രീതികളും. ഫീല്‍ഡ് ഫാര്‍മേഴ്‌സ് സ്‌കൂളുകള്‍ തുടങ്ങും. കൂടുതല്‍ ശാസ്ത്രീയമായ രീതിയിലുടെ മീന്‍പിടിത്തവും മൂല്യവര്‍ധനയും. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്. പരിസ്ഥിതിയോട് ഇണങ്ങുന്ന നൂതനസംരംഭങ്ങള്‍. ഭരണപരവും നിയമപരവുമായ കാര്യങ്ങളില്‍ മാറ്റം. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായുള്ള വ്യാവസായിക നയം കൊണ്ടുവരും. ഭൂവിനിയോഗം ആസൂത്രണം ചെയ്യുകയും നിക്ഷേപങ്ങളും പാര്‍ട്ണര്‍ഷിപ്പുകളും വര്‍ദ്ധിപ്പിക്കുകയും ജലവൈദ്യുത പദ്ധതികളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും 30 വര്‍ഷത്തേക്ക് ബിഒറ്റി വ്യവസ്ഥയില്‍ സ്വകാര്യ സംരംഭം അനുവദിക്കുകയും ചെയ്യല്‍, കാറ്റ്, സൗരോര്‍ജം, ബയോഗ്യാസ്, പ്ലാസ്റ്റിക് മാലിന്യം മുതലായവയില്‍ നിന്ന് ഊര്‍ജോത്പാദനം, പുതിയ ഊര്‍ജാധിഷ്ഠിത വ്യവസായങ്ങളും കമ്പനികളും വികസിപ്പിക്കുക.
ആരോഗ്യമേഖലയിലെ പദ്ധതി വിഹിതം 0.6%ത്തില്‍ നിന്നും 4-5%മാക്കി 2027-31 ല്‍ വര്‍ദ്ധിപ്പിക്കുക, മാതൃ മരണ നിരക്ക് ലക്ഷത്തിന് 81 എന്നതില്‍ നിന്നും 12 ആക്കുക, ശിശുമരണ നിരക്ക് ആയിരത്തിന് 13ല്‍ നിന്നും 6 ആക്കുക, ഡോക്ടര്‍മാരുടെ എണ്ണം പതിനായിരംപേര്‍ക്ക് 9.9 എന്നതില്‍ നിന്നും 65 ആക്കുക, നഴ്‌സുമാരുടേത് 34.6 എന്നതില്‍ നിന്നും 70 ആക്കുക, എല്ലാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുക, സര്‍ക്കാര്‍ നിയന്ത്രണത്തോടെ സ്വകാര്യ ആരോഗ്യരക്ഷാ പദ്ധതി.
പാതകളും ഗതാഗതവുമുള്‍പ്പെടെയുള്ള പൊതുസൗകര്യങ്ങള്‍ പ്രായമായവര്‍ക്ക് അനുയോജ്യമായ വിധത്തിലാക്കുക, വിവര വിനിമയ സാങ്കേതികവിദ്യയുടെ സഹായം വയോജനങ്ങള്‍ക്ക് ലഭ്യമാക്കുക, എല്ലാ വകുപ്പുകളിലും ഭാഷാന്യൂനപക്ഷ പദ്ധതികള്‍ നടപ്പാക്കുക, തദ്ദേശീയ ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക വികാസത്തിന് പദ്ധതികള്‍ തുടങ്ങുക. ഭരണനിര്‍വഹണരീതി മാറ്റാന്‍ വിവര വിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുക, തീരുമാനം കൈക്കൊള്ളുന്നവര്‍ പൗര•ാരോട് ഉത്തരവാദപ്പെട്ടിരിക്കുന്നു എന്നുറപ്പാക്കല്‍,നിരീക്ഷണവും വിലയിരുത്തലും സ്ഥാപനവത്കരിക്കുക തുടങ്ങിയവ നടപ്പാക്കും.
2030 ഓടെ വിദ്യാഭ്യാസത്തില്‍ ഒരു ആഗോള ബ്രാന്‍ഡ് സൃഷ്ടിക്കുക, മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക, എസ്‌സി/എസ് ടി വിഭാഗങ്ങളിലെ വിദ്യാഭ്യാസ അനുപാതം മറ്റുള്ളവരുടേതിന് തുല്യമാക്കുക, മൊത്തം വരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക്. ഗവേഷണത്തില്‍ സ്വകാര്യ പങ്കാളിത്തം. അക്കാദമിക് രംഗവും ഗവേഷണരംഗവും ബന്ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍.
വ്യവസ്ഥാപിതവും അല്ലാത്തതുമായ മേഖലകളിലെ തൊഴിലാളികളെയും സ്വയംതൊഴില്‍ കണ്ടെത്തിയവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക സുരക്ഷിതത്വ സംവിധാനം. നൈപുണ്യാധിഷ്ഠിത തൊഴിലാളി സംഘടനകള്‍. ചൈനയുടെ തൊഴില്‍ നയം. നഗരങ്ങളിലെ വിനോദസഞ്ചാര, കാര്‍ഷികാനുബന്ധ, ഭക്ഷ്യസംസ്‌കരണ, പാരമ്പര്യ വ്യവസായ, പ്രതേ്യക സാമ്പത്തിക മേഖലകളെ ചെറു പട്ടണങ്ങളായി വികസിപ്പിക്കുകയും വ്യാവസായിക ഇടനാഴിയിലൂടെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുകയും ഗ്രാമങ്ങളില്‍ കാര്‍ഷിക-ഗ്രാമീണ വ്യവസായങ്ങളെ വികസിപ്പിക്കുകയും കാര്‍ഷികേതര വരുമാനം വൈവിധ്യവത്കരിക്കുകയും ചെയ്യും.

---- facebook comment plugin here -----

Latest