Connect with us

Kollam

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: കൊല്ലം സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വയനാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡൈവറായ വയനാട് മാനന്തവാടി പേരിയ 36-ാം മൈലിലെ നൗഷാദലി (23)യാണ് അറസ്റ്റിലായത്.
വിദ്യാര്‍ഥിനി വീട്ടില്‍ നിന്നും പിണങ്ങി മാതാവിന്റെ എറണാകുളത്തെ ബന്ധുവീട്ടിലേക്ക് പോകും വഴി എറണാകുളം സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വാടകക്ക് താമസിക്കുന്ന എറണാകുളത്തും തുടര്‍ന്ന് തലശ്ശേരിയിലെ ഒരു ഹോട്ടലിലും വയനാട്ടിലുള്ള സ്വന്തം വീട്ടിലും ഒരു റിസോര്‍ട്ടിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.