ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം: സുപ്രീം കോടതി

Posted on: August 1, 2014 4:34 pm | Last updated: August 2, 2014 at 12:31 am

supreme courtന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ താര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. നീത്യന്യായ സംവിധാനത്തിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം. ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കൃത്യത വേണമെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.