സൗമ്യ വധം: രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് സുപ്രീം കോടതി

Posted on: July 30, 2014 2:30 pm | Last updated: August 1, 2014 at 7:12 am

govindachamyന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനുവേണ്ടിയാണ് കോടതി നടപടി. രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
2013 ഡിസംബറിലാണ് തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചത്. 2011 ഫെബ്രുവരിയിലാണ് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായ സൗമ്യയെ ഗോവിന്ദച്ചാമി ട്രെയ്‌നില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്നത്.