Connect with us

International

പ്രായം കുറഞ്ഞ നോവലിസ്റ്റ് ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

Published

|

Last Updated

അങ്കാറ: തുര്‍ക്കിയിലെ പ്രശസ്ത യുവ നോവലിസ്റ്റിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇഖണ്‍ ഡമിയര്‍ എന്ന 16കാരനായ നോവലിസ്റ്റ് ആണ് ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചത്.
മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് മരണം. മൊബൈല്‍ ഫോണ്‍ നശിപ്പിച്ച നിലയിലാണ്. ഉസ്‌കുദര്‍ അമേരിക്കന്‍ അക്കാദമിയിലെ 9 ാം തരം വിദ്യാര്‍ഥിയാണ് ഡാമിയര്‍. 12ാമത്തെ വയസ്സില്‍ എഴുതിയ “ക്രിസ്റ്റല്‍ കില്ലിക്” (സ്ഫടിക വാള്‍) എന്ന നോവലിലൂടെയാണ് ഡമിയര്‍ പ്രശസ്തനായത്. ലോകത്തെ രണ്ടാമത്തെ എറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റാണെന്ന് ടര്‍ക്കിഷ് മാധ്യമങ്ങള്‍ ഡമിയറിനെ വിശേഷിപ്പിച്ചിരുന്നു. തുര്‍ക്കിയിലെ പ്രമുഖ മനോരോഗ ചികിത്സകന്റെ മകനാന് ഡമിയര്‍. കുട്ടികളുടെ മനഃശാസ്ത്രവമയി ബന്ധപ്പെട്ട് തുര്‍ക്കി മാധ്യമങ്ങളില്‍ പിതാവ് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സാങ്കല്‍പിക സ്ഥലത്തെ കുട്ടിച്ചാത്തന്‍മാരുടെയും കുള്ളന്‍മാരുടെയും സന്താഷത്തോടെയുള്ള ജീവിതമാണ് സ്ഫടിക വാള്‍ പറയുന്നത്. ആറാം വയസ്സിലെഴുതിയ ദിസ് ആന്‍ഡ് ലാസ്റ്റ് സീസീണ്‍ എക്‌സകര്‍ഷന്‍സ് മറ്റൊരു പ്രമുഖ നോവലാണ്.

Latest