പുതിയ ഇസ്‌ലാമിക രാജ്യത്തിനായി പോരാടാന്‍ മുസ്‌ലിങ്ങളോട് ഇസില്‍

Posted on: July 2, 2014 12:56 pm | Last updated: July 2, 2014 at 1:01 pm

iraque

ബാഗ്ദാദ്:പുതിയ ഇസ്‌ലാമിക രാജ്യം സ്ഥാപിക്കുന്നതിനായി എല്ലാ മുസ്‌ലിങ്ങളും സഹായിക്കണമെന്ന് ഇസില്‍ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി. പോരാട്ടം രൂക്ഷമായ ഇറാഖില്‍ ഐ എസ് ഐഎ ല്‍ വിമതര്‍ ഖലീഫയായി പ്രഖ്യാപിച്ചയാളാണ് ബാഗ്ദാദി. 19 മിനിറ്റുള്ള ശബ്ദ സന്ദേശത്തിലൂടെയാണ് ആഹ്വാനം.

വിമതര്‍ പിടിച്ചെടുത്ത ഇറാഖിന്റേയും വടക്കന്‍ സിറിയയുടേയും ഭാഗങ്ങളാണ് ഖലീഫാ ഭരണ പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള മുസ്‌ലിങ്ങളുടെ സഹായം ആവശ്യമാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള വിശുദ്ധ യുദ്ധത്തേക്കാള്‍ പ്രതിഫലമുള്ള പ്രവര്‍ത്തിയില്ല .അതുകൊണ്ട് വിശുദ്ധമാസത്തില്‍ വിശുദ്ധ യുദ്ധത്തില്‍ പങ്കെടുക്കാനുള്ള ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അബൂബക്കര്‍ അല്‍ബാഗ്ദാദി സന്ദേശത്തില്‍ പറയുന്നു.

വിമതരുടെ വെബ്‌സൈറ്റിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്.ഇറാഖില്‍ ഭരണം പിടിച്ചെടുക്കാനുള്ള ഐ എസ് ഐ എല്‍ വിമതരുടെ പോരാട്ടത്തില്‍ 2400ല്‍ അധികം പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.