ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

Posted on: April 4, 2014 9:10 am | Last updated: April 5, 2014 at 5:20 pm

babari masjidന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് കോബ്ര പോസ്റ്റ് വെളിപ്പെടുത്തല്‍. മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കെടുത്ത 23 പേരുടെ അഭിമുഖമാണ് കോബ്ര പോസ്റ്റ് പുറത്തുവിട്ടത്. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു, എല്‍ കെ അഡ്വാനി, ഉമാ ഭാരതി, യു പി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് തുടങ്ങിയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പോസ്റ്റ് വെളിപ്പെടുത്തുന്നു.

വി എച്ച് പി, ശിവസേന എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും ഗൂഢാലോചന നടന്നത്. മസ്ജിദ് തകര്‍ക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇരു സംഘടനകളും തങ്ങളുടെ കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു ആത്മഹത്യാ സ്‌ക്വാഡും രൂപീകരിച്ചിരുന്നുവെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.

 

 

 

ALSO READ  വളരുന്ന ഫാസിസം; മാറ്റമില്ലാത്ത പ്രതിരോധം