Connect with us

National

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് പട്രോളിന് നേരെയായിരുന്നു ആക്രമണം. കുവാകൊണ്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിവേക് ശുക്ലയാണ് കൊല്ലപ്പെട്ടത്.

വിവേക് ശുക്ലയുടെ നേതൃത്വത്തില്‍ പത്തംഗ പോലീസ് പട്രോളിംഗ് സംഘം മോട്ടോര്‍ ബൈക്കില്‍ റോന്ത് ചുറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്.