Connect with us

Kerala

കെ എസ് ആര്‍ ടി സി പണിമടുക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍

Published

|

Last Updated

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി ആരംഭിക്കും. എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ഒരു ദിവസം കെ എസ് ആര്‍ ടി സി സര്‍വീസ് പൂര്‍ണമായും മുടങ്ങും.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, കെഎസ്ആര്‍ടിസി രക്ഷാപാക്കേജിലെ തൊഴിലാളിവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച സംഘടനാനേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.