Connect with us

Palakkad

നെല്ലിയാമ്പതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Published

|

Last Updated

നെല്ലിയാമ്പതി: വേനല്‍ കടുത്തതോടെ നെല്ലിയാമ്പതി ഭാഗത്തെ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം തുടങ്ങി.
കൂനമ്പാലം, പുലയമ്പാറ, പാടഗിരി ഭാഗങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. കിണറുകളും മറ്റ് ജലസ്രോതസ്സുകളും വറ്റിവരണ്ടിരിക്കയാണ്. പഞ്ചായത്ത് കിണറിലും കുഴല്‍ കിണറുകളിലും വെള്ളമില്ല. ഈ പ്രദേശത്തെ ജനങ്ങള്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ജീപ്പുകളിലും മറ്റും വെള്ളം ശേഖരിച്ച് കൊണ്ടുവരികയാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൈകാട്ടിയിലെ പഞ്ചായത്ത് കിണര്‍ തകര്‍ന്ന് ഉപയോഗ ശൂന്യമായതോടെ നാട്ടുകാര്‍ പുല്ലുകാടിനടുത്തുള്ള കുഴല്‍ കിണറിനെയാണ് ആശ്രയിച്ചിരുന്നത്.
എന്നാല്‍, കുഴല്‍ കിണറിലും ജലം കുറഞ്ഞതോടെ പമ്പു ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കൈകാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഡസനോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ക്വാര്‍ട്ടേഴ്‌സുകള്‍ക്കും ആശ്രയമായിരുന്ന പഞ്ചായത്ത് കിണര്‍ തകര്‍ന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും നന്നാക്കാന്‍ നടപടിയില്ലാത്തത് മേഖലയിലെ ജലക്ഷാമം രൂക്ഷമാക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുറിവ് കഴുകാന്‍ പോലും ജലം ലഭിക്കാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ജലക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.—