തണ്ണീരങ്കാട് ജി ജെ ബി സ്‌കൂളിനെ മാത്തൂര്‍ പഞ്ചായത്ത് ഏറ്റെടുക്കുന്നു

Posted on: February 20, 2014 2:21 pm | Last updated: February 20, 2014 at 2:21 pm

പാലക്കാട്: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തണ്ണീരങ്കാട് ജി.ജെ.ബി. സ്‌കൂളിനെ മാത്തൂര്‍ പഞ്ചായത്ത് ഏറ്റെടുക്കുന്നു. ഇന്ന് (ഫെബ്രുവരി 20) വൈകീട്ട് മൂന്നിന് തണ്ണീരങ്കാട് സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ഏറ്റെടുക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യും. മാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. സുമതി അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ കായികവിദ്യാര്‍ഥികളെ അനുമോദിക്കുകയും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പഠനസഹായം വിതരണം ചെയ്യുകയും ചെയ്യും. കുഴല്‍മന്ദം ബ്ലോക്ക് പ്രസിഡന്റ് എ രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍, ജില്ലാ പഞ്ചായത്തംഗം എസ്. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി കൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി മോഹന്‍ദാസ്, സെക്രട്ടറി എസ്. പുരുഷോത്തമന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.