രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കരുതെന്ന് സുപ്രീ‌ കോടതി

Posted on: February 20, 2014 11:50 am | Last updated: February 21, 2014 at 1:03 pm

rajeev gandhiന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. തത്സ്ഥിതി തുടരണമെന്നും പ്രതികളെ വിട്ടയക്കരുതെന്നും സുപ്രീം കോടതി തമിഴ്നാടിന് നിര്‍ദേശം നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാടിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം നല്‍കിയ ഹരജിയിലാണ് സുപ്രീ‌ കോടതി നിര്‍ദേശം. തമിഴ്‌നാടിന്റെ നീക്കം തടയണമെന്നും പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഹരജി. ടാഡാ നിയമത്തിന്റെ കീഴില്‍ സി ബി ഐയാണ് കേസ് അന്വേഷിച്ചതെന്നും അതുകൊണ്ട് തന്നെ തമിഴ്‌നാടിന് മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും കേന്ദ്രം വാദിച്ചു.