കൊച്ചിയിലെ ഓട്ടോ സമരം ഒത്തുതീര്‍ന്നു

Posted on: February 9, 2014 9:32 pm | Last updated: February 10, 2014 at 10:21 am

auto

കൊച്ചി: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ നാലുദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ഇനി മുതല്‍ യാത്രക്കാര്‍ മീറ്റര്‍ ചാര്‍ജ് നല്‍കിയാല്‍ മതി എന്ന് ഡ്രൈവര്‍മാര്‍ ചര്‍ച്ചയില്‍ അംഗീകരിച്ചു. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. ഓട്ടോഡ്രൈവര്‍മാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മീറ്റര്‍ ദൂരപരിധി പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.