മോഡിയുടെ രാഷ്ട്രീയം പ്രതിരോധിക്കണം: വീരേന്ദ്രകുമാര്‍

Posted on: January 22, 2014 8:02 am | Last updated: January 22, 2014 at 8:02 am
SHARE

വടകര: നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം പ്രതിരോധിക്കാന്‍ തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്ന് സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ 13ാം സംസ്ഥാന സമ്മേളനം വടകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തങ്ങളായ ആചാരങ്ങളും സംസ്‌കാരങ്ങളും വൈവിധ്യങ്ങളും ഉള്‍ക്കൊണ്ടാണ് രാജ്യം ഒരു രാഷ്ട്രമായി നില നില്‍ക്കുന്നത്. ഇതിനെതിരെയുള്ള നീക്കമാണ് മോഡിയില്‍ നിന്നുയരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴിലാളകളുടെ എണ്ണം കുറഞ്ഞുവരികയാണ്. കോര്‍പ്പറേറ്റുകള്‍ വര്‍ധിച്ചുവരുന്നതാണിതിന് കാരണം. തൊഴിലവകാശം മൗലികാവകാശമാണെന്നാണ് സോഷ്യലിസ്റ്റുകാരുടെ വീക്ഷണം. ദേശീയപരമായ കാഴ്ചപ്പാടായിരുന്നു എന്നും സോഷ്യലിസ്റ്റുകള്‍ക്കുണ്ടായിരുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here