ശഅ്‌റ് മുബാറക് ദര്‍ശനം: സ്വാഗത സംഘമായി

Posted on: December 27, 2013 12:39 am | Last updated: December 27, 2013 at 12:39 am

കോഴിക്കോട്: റബീഉല്‍ അവ്വല്‍ ആദ്യ തിങ്കളാഴ്ച- ജനുവരി ആറിന് മര്‍കസില്‍ നടക്കുന്ന തിരുകേശ (ശഅ്‌റ് മുബാറക്) ദര്‍ശന സംഘാടനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. എ സി കോയ മുസ്‌ലിയാര്‍ (ചെയര്‍.), സി മൊയ്തീന്‍ കുട്ടി ഹാജി, ഉമര്‍ ഹാജി കാരന്തൂര്‍, അലി ഹാജി കുന്ദമംഗലം, സി വി മുഹമ്മദ് ഹാജി (വൈസ് ചെയര്‍.), മണ്ടാള്‍ ഉമര്‍ ഹാജി (ജന.കണ്‍.) ബി പി സിദ്ദീഖ് ഹാജി, സിദ്ദീഖ് ഹാജി മായനാട് (കണ്‍).
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം ചെയര്‍മാനായി സ്റ്റിയറിംഗ് കമ്മിറ്റിയും അഹ്മദ് കുട്ടി ഹാജി ലീഡറായി വളണ്ടിയര്‍ കോറവും തിരഞ്ഞെടുത്തു. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപള്ളി, അപ്പോളോ മൂസ ഹാജി, ഡോ. ഹുസൈന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഉനൈസ് കല്‍പകഞ്ചേരി, ഇ വി അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.