Kerala
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി ജനുവരി 22ന്
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനുവരി 22ന് വിധി പറയും. കേസിലെ അന്തിമ വാദം പൂര്‍ത്തിയായി. നിലവില്‍ 36 പ്രതികളാണ് കേസിലുള്ളത്. ഫെബ്രുവരി 11നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ 76 പേരെയാണ് പ്രതിചേര്‍ത്തത്. സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കാരായി രാജന്‍ ഉള്‍പ്പടെയുള്ള 20 പ്രതികളെ കോടതി വെറുതെവിട്ടു. കെ.കെ രാഖേഷ് ഉള്‍പ്പടെ മറ്റു 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്. മുഴുവന്‍ പ്രതികളും ജനുവരി 22ന് കോടതിയില്‍ ഹാജറാകണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു.
---- facebook comment plugin here -----