ടാലന്റ് ഹണ്ട്

Posted on: December 20, 2013 11:52 am | Last updated: December 20, 2013 at 11:52 am

കോഴിക്കോട്: ഏക ലൈവ് പെര്‍ഫോമന്‍സിന്റെ നേതൃത്വത്തില്‍ നൃത്ത, സംഗീത രംഗത്തെ പ്രതിഭകളെ കണ്ടെത്താന്‍ ടാലന്റ് ഹണ്ട് ഒരുക്കുന്നു. ഈ മാസം 22നും 28നുമായി നടക്കുന്ന ഏക ലൈവ് പെര്‍ഫോമന്‍സ് വെസ്റ്റ് നടക്കാവിലെ സ്‌കൂള്‍ ഓഫ് മ്യൂസിക്ക് ആന്‍ഡ് ഡാന്‍സില്‍ വെച്ചാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് സംഗീതത്തിലേയും(വോക്കല്‍, കീബോര്‍ഡ്, തബല, ഡ്രംസ്, വയലിന്‍, ഗിറ്റാര്‍), 28ന് നൃത്തത്തിനുമായാണ് ടാലന്റ് ഹണ്ട് ഒരുക്കുന്നത്. കൂടാതെ അവതാരകന്‍, അവതാരക എന്നിവക്കും ടാലന്റ് ഹണ്ടില്‍ പേര്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പുതിയ പ്രതിഭകളെ കണ്ടെത്തി സര്‍ഗവേദികള്‍ക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏക ലൈവ് പെര്‍ഫോമന്‍സ് മാനേജിംഗ് ഡയരക്ടര്‍ സി കെ പ്രഗ്‌നേഷ്, ഡയരക്ടര്‍ പി കെ അമൃത, മ്യൂസിഷ്യന്‍ റജി, കൊറിയോഗ്രാഫര്‍ പ്രബീഷ് പാലാഴി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി എസ് ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.