ശാസ്ത്രക്രിയക്കിടെ യുവതിയുടെ മരണം; ഡോക്ടര്‍മാര്‍ക്ക് തടവുശിക്ഷ

Posted on: December 18, 2013 2:35 pm | Last updated: December 18, 2013 at 11:51 pm

prisonകൊല്ലം: ശാസ്ത്രക്രിയക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ആറുപേര്‍ക്ക് തടവ് ശിക്ഷ. കൊല്ലം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡോക്ടര്‍മാരായ ബാലചന്ദ്രന്‍, ലൈല അശോകന്‍, വിനു ബാലകൃഷ്ണന്‍, നേഴ്‌സുമാരായ അനിലകുമാരി, ശ്യമളാ ദേവി, നേഴ്‌സിംഗ് അസിസിറ്റന്റ് സുജാതകുമാരി എന്നിവരെയാണ് ഒരു വര്‍ഷത്തെ തടവിന് കൊല്ലം അതിവേഗ കോടതി ശിക്ഷിച്ചത്.

2006ല്‍ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശാസ്ത്രക്രിയക്കിടെ പത്തനാപുരം സ്വദേശിനിയായ മീന ഫിലിപ്പ് എന്ന യുവതിയാണ് മരിച്ചത്. മരണം ഡോക്ടര്‍മാരുടെ കൈപ്പിഴ മൂലമാണെന്ന് പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.