Connect with us

National

ജസ്റ്റിസ് ഗാംഗുലിക്കെതിരായ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം കെ ഗാംഗുലിക്കെതിരായുള്ള ലൈംഗിക പീഡന കേസില്‍ പെണ്‍കുട്ടി സുപ്രീംകോടതി സമിതിക്കു മുന്‍പാകെ നല്‍കിയ മൊഴി പുറത്തുവിട്ടു.

ജസ്റ്റിസ് ഗാംഗുലി ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വിളിച്ചു വരുത്തി മദ്യപിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടുമെന്നുമാണ് യുവതി മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് ഗാംഗുലിക്കെതിരായുള്ള പൊതുതാല്‍പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മൊഴി പുറത്തു വിട്ടത്.