എസ് വൈ എസ് സാന്ത്വന സംഗമം ശനിയാഴ്ച കോഴിക്കോട്ട്

Posted on: December 15, 2013 7:18 am | Last updated: December 15, 2013 at 7:18 am

കോഴിക്കോട്: എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളില്‍ നിന്നും സേവന തത്പരരായ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സാന്ത്വന സംഗമം ഈ മാസം 21ന് കാലത്ത് ഒമ്പത് മണി മുതല്‍ വൈകു. അഞ്ച് വരെ കോഴിക്കോട് കാലിക്കറ്റ് ടവര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സാന്ത്വന സംഗമം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍, സൂപ്രണ്ട് ഡോ. ശ്രീജയന്‍, ഡോ. അബ്ദുല്ല ചിറയക്കാട്ട്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഡോ. പി പി വേണുഗോപാല്‍, ഡോ. മുരളീധരന്‍ നമ്പൂതിരി, ടി കെ ജാബിര്‍, സയ്യിദ് ത്വാഹാ തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സി എച്ച് റഹ്മത്തുല്ല സഖാഫി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, കലാം മാവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
യൂനിറ്റുകളില്‍ നിന്ന് പങ്കെടുക്കേണ്ട സന്നദ്ധ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളടങ്ങിയ ഫോറം ഈ മാസം 16ന് മുമ്പായി ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് കണ്‍വീനര്‍ കെ എ നാസര്‍ ചെറുവാടി അറിയിച്ചു.