Connect with us

Eranakulam

മന്ത്രിമാരുമൊത്തുള്ള ദൃശ്യങ്ങള്‍: ബിജുവിന്റെ അഭിഭാഷകന്റെ വാദം തെറ്റെന്ന് സരിത

Published

|

Last Updated

കൊച്ചി: മന്ത്രിമാരുമൊത്തുള്ള ദൃശ്യങ്ങള്‍ ഉണ്ടെന്ന ബിജുവിന്റെ അഭിഭാഷകന്റെ വാദം തെറ്റെന്ന് സരിത. ബിജുരാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഉന്നയിച്ചത് തെറ്റായ കാര്യങ്ങളാണെന്നും സരിത പറഞ്ഞു. ചിലരെ കുറിച്ച് പരാതിയുണ്ടെന്ന് സരിത എറണാംകുളം എസിജെഎമ്മിനെ അറിയിച്ചു. പരാതികള്‍ അഭിഭാഷകന്‍ മുഖേന ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിഭാഷകനുമായി സംസാരിക്കാന്‍ കോടതി അനുവദിച്ചു. എന്നാല്‍ പരാതി സംബന്ധിച്ച് സംസാരിച്ചില്ലെന്ന് അഭിഭാഷകന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് സരിതയ്ക്ക് ബോധിപ്പിക്കാനുളള പരാതിയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കാത്തിരുന്നു കാണൂ എന്നായിരുന്നു സരിതയുടെ മറുപടി.