സമരം ശക്തമാക്കും: കാരാട്ട്

Posted on: November 8, 2013 7:22 am | Last updated: November 8, 2013 at 8:22 am

ഫറോക്ക്: കേരളത്തില്‍ യു ഡി എഫ് സര്‍ക്കാറിനെതിരെ സമരം ശക്തമാക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ പുതിയ കെട്ടിടം എം വാസു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എളമരം കരീം അധ്യക്ഷത വഹിച്ചു. വി കെ സി മമ്മത് കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി വി ദക്ഷിണാ മൂര്‍ത്തി പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു.
ഏരിയാ സെക്രട്ടറി വാളക്കട ബാലകൃഷ്ണന്‍, കെ ചന്ദ്രന്‍ മാസ്റ്റര്‍, ടി വി ബാലന്‍, മുക്കം മുഹമ്മദ്, കെ പി രാജന്‍, ടി അബ്ദുര്‍റഹ്മാന്‍, സി പി ഹമീദ്, പി പി രാജന്‍ പ്രസംഗിച്ചു.