Connect with us

Kerala

നിയന്ത്രണം വിട്ട ഓട്ടോ ടെമ്പോയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ നിയന്ത്രണം വിട്ട ടെമ്പോ ഓട്ടോറിക്ഷയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. പാരിപ്പിള്ളി സ്വദേശികളായ സിയാസ്, രാജേഷ്, സജി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മുകേഷ്, ശശാങ്കന്‍, ലളിത എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ മുകേഷിന്റെ നില ഗുരുതരമാണ്. അസുഖബാധിതയായ ലതികയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയ ശേഷം തിരിച്ച് പോകവെ ചാത്തന്നൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ആറുപേരും ഓട്ടോറിക്ഷാ യാത്രക്കാരാണ്. സിയാസ് ആണ് ഓട്ടോ ഓടിച്ചിരുന്നത്‌

---- facebook comment plugin here -----

Latest