രൂപ നില മെച്ചപ്പെടുത്തി: മൂല്യം 63ല്‍ താഴെ

Posted on: September 12, 2013 11:09 am | Last updated: September 12, 2013 at 11:09 am
SHARE

Rupee-vs-Dollar-weakന്യൂഡല്‍ഹി: മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കി രൂപയുടെ മൂല്യം വീണ്ടും വര്‍ധിച്ചു. ഡോളറിനെതിരെ 62.92 രൂപയാണ് ഇപ്പോഴുള്ളത്. ആഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.കഴിഞ്ഞ മാസത്തെ കയറ്റുമതി കൂടിയതും സിറിയയില്‍ സ്ഥിതിഗതികള്‍ അല്‍പം അനുകൂലമായതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടാന്‍ സഹായിച്ചത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രാജന്റെ നടപടികളും രൂപയുടെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്.