Connect with us

Kerala

ഹാമിദ് അന്‍സാരി ഇന്ന് കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ന് ഉച്ചക്ക് ശേഷം മൂന്നുമണിക്ക് സംസ്ഥാനത്ത് എത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. ഇന്ന് വൈകീട്ട് നാലുമണിക്ക് സെനറ്റ് ഹാളില്‍ ശ്രീനാരായണ ഗ്ലോബല്‍ പീസ് അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ 9 മണിക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യും. നാളെ വൈകീട്ട് 5.45ന് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.