യു എസ് ആക്രമണം നേരിടാന്‍ തയ്യാര്‍: അസദ്‌

Posted on: September 2, 2013 9:00 am | Last updated: September 2, 2013 at 9:00 am
SHARE

bashar-al-assadദമസ്‌കസ്: രാജ്യത്തിനെതിരെ നടക്കുന്ന ഏത് ആക്രമണവും നേരിടാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. സിറിയക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന ഒബാമയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സൈനിക ആക്രമണം നടത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് സിറിയയെ ബാധിക്കില്ല. രാജ്യത്തിന്റെ നയങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ പ്രക്ഷോഭം നടത്തുന്ന തീവ്രവാദികള്‍ക്കെതിരായ (വിമതര്‍) സൈനിക നടപടി അവസാനിപ്പിക്കില്ല.’ അസദ് കൂട്ടിച്ചേര്‍ത്തു.