National
ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു: മുലായം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെടാന്‍ പോകുന്നുവെന്ന വിവരം അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു കത്ത് രാഷ്ട്രപതിക്ക് കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി അയോധ്യ പിടിച്ചെടുക്കുമെന്നും പള്ളി തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍ ഇത് മറ്റാരോടും പറയേണ്ടെന്നും ബാബരി മസ്ജിദ് പൊളിക്കപ്പെടേണ്ടത് തന്നെയാണെന്നും രാഷ്ട്രപതി പറഞ്ഞതായും സിംഗ് വെളിപ്പെടുത്തി. പല നേതാക്കളെയും ഇക്കാര്യം താന്‍ അന്ന് അറിയിച്ചിരുന്നുവെങ്കിലും ആരും അത് ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----