Connect with us

National

ഐപിഎല്‍ ഒത്തുകളി: കുറ്റപത്രം ഇന്ന് കോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം സാകേതിലെ പ്രത്യേക മക്കോക്ക കോടതി ഇന്ന് പരിഗണിക്കും. മലയാളി താരം ശ്രീശാന്ത് അടക്കം 39 പേരെ പ്രതിചേര്‍ത്താണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ശ്രീശാന്ത് 12ാം പ്രതിയാണ്. ശ്രീശാന്ത്, ജിജു ജനാര്‍ദ്ദനന്‍, അങ്കിത് ചവാന്‍ തുടങ്ങിയ താരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Latest