Connect with us

Kerala

മാധ്യമങ്ങളോട് സംസാരിക്കണമെന്ന് ബിജുവിന്റെ ആവശ്യം കോടതി തള്ളി

Published

|

Last Updated

കൊല്ലം: മാധ്യമങ്ങളോട് സംസാരിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കോടതി തള്ളി. ബിജു കോടതിക്ക് എഴുതി നല്‍കിയ പരാതിയിലാണ് ബിജു തന്റെ ആവശ്യം ഉന്നയിച്ചത്. ബിജുവിനെ കോടതി അടുത്ത മാസം 13 വരെ റിമാന്റ് ചെയ്തു.

മജിസ്‌ട്രേറ്റിനോട് രഹസ്യമായി സംസാരിക്കാനുണ്ടെന്ന് ബിജു പറഞ്ഞപ്പോള്‍ പരാതി എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ബിജു പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ജഡ്ജി വായിക്കുകയായിരുന്നു.ജയില്‍ മാറ്റരുതെന്നും ബിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Latest