എസ് എസ് എഫ് ജില്ലാ കൗണ്‍സില്‍ നടത്തി

Posted on: July 29, 2013 8:03 am | Last updated: July 29, 2013 at 8:03 am

പാലക്കാട്: എസ് എസ് എഫ് ജില്ലാ കൗണ്‍സില്‍ യാക്കൂബ് പൈലിപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി, സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ ക്ലാസ്സെടുത്തു.
സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സക്കീര്‍ അരിമ്പ്ര നേതൃത്വം നല്‍കി. കഴിഞ്ഞ പദ്ധതികളുടെ അവലോകനവും പുതിയ സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
സൈതലവി പൂതക്കാട്, റഫീഖ് കയിലിയാട്, നവാസ് പഴമ്പാലക്കോട്, ജാബിര്‍ സഖാഫി മപ്പാട്ടുകര, യൂസഫ് സഖാഫി വിളയൂര്‍ തൗഫീഖ് അല്‍ഹസനി പങ്കെടുത്തു.
സംഘടനയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് സ്വാഗതവും നവാസ് പഴമ്പാലക്കോട് നന്ദിയും പറഞ്ഞു.