Connect with us

Eranakulam

മൊഴി മാറ്റാന്‍ പണം: തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാം: മന്ത്രി കെ.ബാബു

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ മൊഴിമാറ്റാന്‍ താന്‍ പണം നല്‍കാന്‍ ശ്രമം നടത്തിയെന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി കെ.ബാബു. തരംതാണ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളുകള്‍ക്ക് മറുപടി പറയാന്‍ തയ്യാറല്ല. ബിജെപി നേതാവ് കെ. സുരേന്ദ്രനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും കെ.ബാബു പറഞ്ഞു.
ബെന്നി ബെഹ്നാനും കെ.ബാബുവും സരിതയുടെ മൊഴിയൊതുക്കാന്‍ വേണ്ടി ചാക്ക് നിറച്ച് പണവുമായി ഓടി നടക്കുകയാണെന്നായിരുന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചത്.

---- facebook comment plugin here -----

Latest